ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം പ്രമേയം പാസാക്കി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രമേയം പാസാക്കിയത്.
മോദി സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ അദ്ദേഹം പാര്‍ട്ടിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നയിക്കേണ്ടതുണ്ടെന്നും അനില്‍ അഭിപ്രായപ്പെട്ടു.
