തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുകയും അടുത്ത മുഖ്യമന്ത്രിയാകാന്‍ താല്പര്യമുണ്ടെന്നറിയിക്കുകയും ചെയ്ത മെട്രോമാന് ഇ. ശ്രീധരനെ പരിഹസിച്ച് നടന് സിദ്ധാര്‍ത്ഥ്. മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന് 1015 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നെന്നും അദ്ദേഹത്തിന് 88 വയസല്ലേ ആയിട്ടുള്ളുവെന്നും ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥ് പരിഹസിച്ചു.
സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്സാങ്കേതിക വിദഗ്ദ്ധനായി രാജ്യത്തിന് നല്കിയ സേവനങ്ങളുടെയും ഇ. ശ്രീധരന്റെയും വലിയ ആരാധകനാണ് താന്‍. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബി.ജെ.പിയില്‍ ചേര്‍ന്നതിലും വളരെ ആവേശഭരിതനാണ്. പക്ഷേ ഇത് അല്‍പ്പം പെട്ടെന്നായി പോയോയെന്ന് ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന് 1015 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്റെ എളിയ അഭിപ്രായം. അദ്ദേഹത്തിന് 88 വയസല്ലേ ആയിട്ടുള്ളു.ബി.ജി.പി പ്രവേശം ഉറപ്പിച്ചതിന് പിന്നാലെ വിവാദ പരാമര്‍ശങ്ങളുമായി ഇ. ശ്രീധരന് രംഗത്തെത്തിയിരുന്നു. തികഞ്ഞ സസ്യാഹാരിയാണ് താനെന്നും ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
