ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ ദേശീയപാത സ്തംഭിപ്പിച്ച് കര്‍ഷകരുടെ കൂറ്റന്‍ ട്രാക്ടര്‍ റാലി. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന കിസാന്‍ പരേഡിനും ട്രാക്ടര്‍ റാലിക്കും മുന്നോടിയായുള്ള റിഹേഴ്സലാണ് ഇന്നലെ ദേശീയപാതയില്‍ നടത്തിയതെന്ന് കര്‍ഷകര്‍ പറഞ്ഞു.കനത്ത പോലീസ് ബന്തവസില്‍ ഗാസിയാബാദില്നിന്നാരംഭിച്ച ട്രാക്ടര്‍ റാലി പല്വാലില് അവസാനിച്ചു. 2500 ട്രാക്ടറുകള്‍ പങ്കെടുത്തു.ജനുവരി 26ന് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ അതിര്‍ത്തികളിലൂടെ ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനും തീരുമാനമുണ്ട്.
