മുന്നണി മാറ്റം: ശശീന്ദ്രന്‍റെ അഭിപ്രായം കൂടി
കേള്‍ക്കണമെന്ന് പവാര്‍

Kerala

ന്യൂഡല്‍ഹി: മുന്നണി മാറ്റത്തില്‍ എ.കെ. ശശീന്ദ്രന്‍റെ തീരുമാനം കൂടി അറിയണമെന്ന് എന്‍സിപി ദേശീയ നേതൃത്വം. ശശീന്ദ്രന്‍റെ അഭിപ്രായം കൂടി അറിഞ്ഞശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. എന്‍സിപിയുടെ ഭൂരിഭാഗം പ്രവര്‍ത്തകരും എല്‍ഡിഎഫില്‍ തുടരണമെന്നാണ് ആവശ്യപെടുന്നതെന്നും ശശീന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. 14 ജില്ല കമ്മിറ്റികളില്‍ 10 കമ്മിറ്റിയുടെയും പിന്തുണ തനിക്കുണ്ട്. പാലാ സീറ്റ് മാണി സി. കാപ്പന്‍റെ മാത്രം പ്രശ്നമാണ്. ഇടതുമുന്നണി വിട്ടാല്‍ മറ്റ് സീറ്റുകളിലെയും വിജയ സാധ്യത കുറയുമെന്നും ശശീന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം ഞായറാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം വേണമെന്ന് മാണി സി. കാപ്പന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തന്‍റെ നിലപാട് അറിയിക്കുമെന്നും കാപ്പന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു.
ഇതോടെ കാപ്പനെ പ്രഫുള്‍ പട്ടേല്‍ വിളിപ്പു. ഇന്ന് ഉച്ചയ്ക്ക് കാപ്പന്‍ പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *