പറശ്ശിനിക്കടവ്: രാജ്യത്ത് തന്നെ രണ്ടാമത്തെ വാട്ടര്‍ ടാക്സി പറശ്ശിനിക്കടവില്‍ ഓടിത്തുടങ്ങി. കേരളത്തില്‍ നിര്‍മ്മിക്കുന്ന നാല് വാട്ടര്‍ ടാക്സികളില്‍ ആദ്യത്തേത് ആലപ്പുഴയില്‍ സര്‍വീസ് നേരത്തെ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് പദ്ധതി പറശ്ശിനിയിലും യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മലബാറിലെ ആദ്യത്തെ വാട്ടര്‍ ടാക്സി ഉദ്ഘാടനം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു.
10 പേര്‍ക്ക് സഞ്ചരിക്കാവുന്ന 30 കിലോമീറ്റര്‍ വേഗതയുള്ള വാട്ടര്‍ ടാക്സിയാണ് പറശ്ശിനിക്കടവിലേത്. നാലര കോടി രൂപ ചെലവില്‍ രണ്ട് മാസം മുമ്ബാണ് പറശ്ശിനിക്കടവില്‍ ബോട്ട് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചത്. വിശാലമായ ഇരിപ്പിട സൗകര്യങ്ങളോടെയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ടെര്‍മിനല്‍ ഒരുക്കിയത്. പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ജെയിംസ് മാത്യു എം.എല്‍.എ അദ്ധ്യക്ഷനായി. ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷന്‍ പി. മുകുന്ദന്, ഉപാദ്ധ്യക്ഷ വി. സതീദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ റീഷ്ന, കെ. രമേശന്, പി.പി ഷമീമ, വി.എം സീന, എ.വി സുശീല, സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, ഡി.ടി.പി.സി സെക്രട്ടറി കെ.പി ശ്രീനിവാസന്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പറശ്ശിനിക്കടവില്‍ 120 പേര്‍ക്ക് യാത്രചെയ്യാവുന്ന എ.സി ടൂറിസ്റ്റ് ബോട്ട് അനുവദിക്കും. നിലവിലെ സര്‍വീസിന് പുറമെ കൂടുതല്‍ ബോട്ടുകള്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. ആലപ്പുഴയില്‍ പുതുതായി ആരംഭിച്ച എ.സി ടൂറിസ്റ്റ് ബോട്ടിന്റെ മാതൃകയിലാണ് പറശ്ശിനിക്കടവിലും ബോട്ട് അനുവദിക്കുക. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ടൂറിസം മേഖലയില്‍ എസി, സോളാര്‍, ഇലക്ട്രിക് ബോട്ടുകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. സോളാര്‍ ബോട്ടുകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് ബഡ്ജറ്റില്‍ കൂടുതല്‍ തുക അനുവദിക്കാമെന്ന് ധനകാര്യമന്ത്രി അറിയിച്ചിട്ടുണ്ട
