മനസ് അഭിമാനത്തോടെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം;
രാഹുലിന്‍റെ പുതുവര്‍ഷാശംസ്

India Kerala

ന്യൂഡല്‍ഹി: പുതുവര്‍ഷാശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമാണു തന്‍റെ മനസെന്നു പറഞ്ഞാണ് രാഹുലിന്‍റെ ആശംസ.പുതു വര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്കു നഷ്ടപ്പെട്ടവരെ സ്മരിക്കാം. നമ്മെ സംരംക്ഷിക്കുകയും നമ്മുക്കായി ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തവരോട് നന്ദിയുള്ളവരായിരിക്കാം. അനീതിയുടെ ശക്തികള്‍ക്കെതിരേ മാന്യമായി, അഭിമാനത്തോടെ പോരാടുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമാണ് തന്‍റെ മനസ്. എല്ലാവര്‍ക്കു പുതുവത്സരാശംസകള്‍ എന്നാണു രാഹുല്‍ ട്വീറ്റ് ചെയ്ത്.

Leave a Reply

Your email address will not be published. Required fields are marked *