ശബരിമല: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കും. 2021 ജനുവരി 19വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ടായിരിക്കും. ജനുവരി 20നാണ് നട അടയ്ക്കുന്നത്. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് ദര്‍ശനം.
എല്ലാദിവസവും 5,000 പേര്‍ക്കു വീതം പ്രവേശനം ഉണ്ടാകും. 31 മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആര്‍ടിപിസിആര്‍, ആര്‍ടി ലാമ്പ്, എക്സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 48 മണിക്കൂറാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ് പരിശോധനാ സംവിധാനം ഉണ്ടാകില്ല.
