ബോഡിഗാര്‍ഡിന്‍റെ പിറന്നാളിന് കേക്ക് കഴിക്കാതെ
സല്‍മാന്‍ ഖാന്‍; വീഡിയോ തരംഗമാവുന്നു

Entertainment

മുബൈ..തന്‍റെ ബോഡിഗാര്‍ഡുകളില്‍ ഒരാളുടെ പിറന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത് കേക്ക് കഴിക്കാതിരുന്ന നടന്‍ സല്‍മാന്‍ ഖാന്‍റെ വീഡിയോ ശ്രദ്ധേയമാകുന്നു. ബോഡിഗാര്‍ഡായ ജഗ്ഗിയുടെ പിറന്നാള്‍ ചടങ്ങിനിടെയാണ് ഈ സംഭവം.
സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പിറന്നാള്‍ ഗാനം പാടുന്നതിനിടെയാണ് ജഗ്ഗി കേക്ക് മുറിച്ചത്. എന്നാല്‍ കേക്ക് തുടക്കത്തിലേ നിരസിക്കുക അല്ല സല്‍മാന്‍ ചെയ്തതെന്നാണ് ഈ വീഡിയോ ശ്രദ്ധേയമാക്കുന്നത്. കേക്ക് കഷണം വയോളം നീട്ടിയ ശേഷമാണ് സല്‍മാന്‍ നിരസിച്ചത് എന്നതാണ് ഈ വീഡിയോ ശ്രദ്ധേയമാക്കുന്നത്. ജഗ്ഗി ഉള്‍പ്പെടെയുള്ളവര്‍ ഇതുകണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്.
എന്തുകൊണ്ടാണ് സല്‍മാന്‍ കേക്ക് നിരസിച്ചത് എന്ന കാര്യം വ്യക്തമല്ല. ആരോഗ്യപരിപാലനത്തില്‍ സല്‍മാന്‍ കര്‍ക്കശക്കാരനായത് കൊണ്ടാവാം അതെന്നും സംസാരമുണ്ട്.
ഷേര എന്നയാളുടെ നേതൃത്വത്തിലെ ഒരു സംഘമാണ് സല്‍മാന്‍റെ ബോഡിഗാര്‍ഡ് ടീം. മരണം വരെയും സല്‍മാനൊപ്പം ഉണ്ടാവും എന്ന് ഷേര ഒരിക്കല്‍ പറഞ്ഞിരുന്നു.
ദിലീപ് ചിത്രം ബോഡിഗാര്‍ഡിന്‍റെ ഹിന്ദി പതിപ്പില്‍ സല്‍മാന്‍ ഖാന്‍ നായകനായി വേഷമിട്ടിരുന്നു. അതില്‍ ഷേരയുടെ ചില പെരുമാറ്റ രീതികള്‍ സല്‍മാന്‍ പകര്‍ത്തിയിരുന്നു.
എന്നാല്‍ ഷേര തനിക്കായി കഠിനാധ്വാനം ചെയ്യുന്നയാള്‍ എന്നാണ് ഇതേക്കുറിച്ച് സല്‍മാന്‍ പറഞ്ഞത്. ഷേര വിശ്വസ്തനാണ്. ഷേരയോളം താന്‍ സിനിമയില്‍ ചെയ്തിട്ടില്ല എന്ന് സല്‍മാന്‍. സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് സല്‍മാന്‍ അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *