ബിജെപിക്ക് സ്വന്തം
മുഖ്യമന്ത്രിയെകണ്ടെത്താമെന്ന് നിതീഷ് കുമാര്‍

India

പട്ന: തനിക്ക് ബീഹാറിന്‍റെ മുഖ്യമന്ത്രിയാവാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും ബിജെപിക്ക് സ്വന്തമായി മുഖ്യമന്ത്രിയെ കണ്ടെത്താവുന്നതാണെന്നും ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എനിക്ക് മുഖ്യമന്ത്രി പദത്തോട് വലിയ പ്രതിപത്തിയൊന്നുമില്ല. ജനവിധി നമുക്കനുകൂലമായിരുന്നു. ആരെ വേണമെങ്കിലും മുഖ്യമന്ത്രിയാക്കാന്‍ കഴിയുമായിരുന്നു. ബിജെപിക്കും സ്വന്തമായി മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയുമായിരുന്നുനിതീഷ് കുമാര്‍ ജെഡിയു നേതൃയോഗത്തില്‍ പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ ജെഡിയുവില്‍ നിന്ന് ഏഴ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം. അരുണാചലിലെ സംഭവവികാസങ്ങള്‍ ബീഹാര്‍ രാഷ്ട്രീയത്തെ ബാധിക്കില്ലെന്നും ബീഹാര്‍ എന്‍ഡിഎ സഖ്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് നിതീഷ് പാര്‍ട്ടി മേധാവി സ്ഥാനം രാജിവച്ചത്. നിലവില്‍ മുതിര്‍ന്ന നേതാവ് രാമചന്ദ്ര പ്രസാദ് സിങ്ങാണ് പാര്‍ട്ടി മേധാവി. ജെഡിയു, ബിജെപി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യമാണ് ബീഹാറിലെ ഭരണകക്ഷി. 243 അംഗ നിയമസഭയില്‍ 125 സീറ്റാണ് എന്‍ഡിഎയ്ക്കുള്ളത്. അതില്‍ ബിജെപി 74, ജെഡിയു 43, മറ്റ് രണ്ട് പാര്‍ട്ടികള്‍ക്കും 8 സീറ്റുവീതവുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *