സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി ഫെബ്രുവരി 19ന് തിയേറ്ററിലെത്തുന്നു.കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്,കാളിദാസനായി പ്രേക്ഷകരുടെ കൈയടി നേടിയ ലാല്‍, മായയായി തിളങ്ങിയ ശ്വേത മേനോന് എന്നിവര്‍ ബ്ലാക്ക് കോഫിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സണ്ണി വയ്ന്,സിനില്‍ സൈനുദ്ദീന്‍, കേളുമൂപ്പന് എന്നിവരും അഭിനയിക്കുന്നുസുധീര് കരമന,ഇടവേള ബാബു,സുബീഷ് സുധി,സ്ഫടികം ജോര്‍ജ്,സാജു കൊടിയന്‍,കോട്ടയം പ്രദീപ്,സാലു കൂറ്റനാട്,ഒവിയ,ലെന,രചന നാരായണന് കുട്ടി, ഓര്മ ബോസ്,പൊന്നമ്മ ബാബു,തെസ്നിഖാന്, അംബിക മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിര്‍വഹിക്കുന്നു.
