ഫാ. വര്‍ഗീസ് പുന്നക്കോമ്പില്‍
കോര്‍ എപ്പിസ്കോപ്പ അന്തരിച്ചു

Latest News

കോഴിക്കോട് : മലങ്കര ഓര്‍ത്തഡോക്സ് സഭ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഫാ. വര്‍ഗീസ് പുന്നക്കോമ്പില്‍ കോര്‍ എപ്പിസ്കോപ്പ (66) അന്തരിച്ചു. മലബാര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികന്‍ ആയിരുന്നു. ദീര്‍ഘകാലം മലബാര്‍ ഭദ്രാസന സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്‍റ്. ഗ്രിഗോറിയോസ് പള്ളി വികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കോഴിക്കോട് സെന്‍റ്. ജോര്‍ജ് കത്തീഡ്രല്‍ , തിരൂര്‍ സെന്‍റ് മേരീസ്, ഷോര്‍ണൂര്‍ സെന്‍റ്മേരീസ് , ഓഞ്ഞില്‍ സെന്‍റ് ജോണ്‍സ്, നെല്ലിപ്പൊയില്‍ സെന്‍റ്. തോമസ്, ചാത്തമംഗലം സെന്‍റ്. തോമസ്, കണ്ണൂര്‍ സെന്‍റ്. തോമസ് എന്നീ ഇടവകകളുടെ വികാരിയായി സേവനം അനുഷ്ഠിച്ചു. സഹധര്‍മ്മിണി : ലീലാമ്മ വര്‍ഗീസ് (സുല്‍ത്താന്‍ ബത്തേരി പൂക്കോളയില്‍ കുടുംബാംഗം ) മക്കള്‍ : ജോമോന്‍. പി. വര്‍ഗീസ് ( റിയ റിപ്രോ ഗ്രാഫിക്സ് ), ജീമോള്‍ വര്‍ഗീസ്, മരുമക്കള്‍ : അമ്പിളി കുര്യാക്കോസ്, (കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ), അഡ്വക്കേറ്റ്. ബിജു അബ്രഹാം, കൊച്ചു മക്കള്‍ : ഏഞ്ചല്‍ എല്‍സ ജോമോന്‍, ജോര്‍ജി.പി. ജോമോന്‍, ആദര്‍ശ്. കെ ബിജു, ആകര്‍ഷ്. കെ. ബിജു. സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *