പെരിന്തല്‍മണ്ണയിലെ ഗതാഗത പരിഷ്കാരം
ഒരുമാസത്തിനകം: ചെയര്‍മാന്‍

Kerala

പരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഒരു മാസത്തിനകം പുതിയ ബസ് സ്റ്റാന്‍ഡ് സജ്ജമാക്കി ഗതാഗത പരിഷ്കരണം നടപ്പാക്കുമെന്നു നഗരസഭാ അധ്യക്ഷനായി ചുമതലയേറ്റ പി.ഷാജി പറഞ്ഞു. ബസ് സ്റ്റാന്‍ഡിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ മുന്തിയ പരിഗണന നല്‍കി രാമന്‍ചാടി ശുദ്ധജല പദ്ധതി പൂര്‍ത്തിയാക്കും. 24 മണിക്കൂറും ശുദ്ധജലം വിതരണം ചെയ്യുന്ന സാഹചര്യമുണ്ടാകും. കോവിഡിന്‍റെ പ്രതിസന്ധിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന രജത ജൂബിലി പദ്ധതികളുടെ പൂര്‍ത്തീകരണമാണ് ആദ്യ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കും. കുടുംബശ്രീകളില്‍ തൊഴിലധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കും. ജീവനം പദ്ധതി പരിഷ്കരിക്കും. പെരിന്തല്‍മണ്ണ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈടെക് ആക്കും. അങ്കണവാടികള്‍ ഹൈടെക് നിലവാരത്തിലേക്കു ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. വരണാധികാരി ടി.അബ്ദുള്‍ വഹാബ്, സെക്രട്ടറി എസ്. അബ്ദുള്‍സജീം, കെ.ഉണ്ണിക്കൃഷ്ണന്‍, ജാഫര്‍ പത്തത്ത്, എം.എം.സക്കീര്‍ ഹുസൈന്‍, പത്തത്ത് ആരിഫ്, കെ.സുബ്രഹ്മണ്യന്‍, അമ്പളി മനോജ്, പച്ചീരി ഫാറൂഖ്, ഹുസൈന നാസര്‍, ഷെര്‍ളിജ, ഷാന്‍സി നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *