കൊച്ചി: പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി കാപ്പന്. കുട്ടനാട് മത്സരിക്കാന്‍ താത്പര്യമില്ലെന്നും മാണി സി. കാപ്പന് എംഎല്‍എ. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം എന്‍സിപി ദേശീയ നേതൃത്വത്തെയും എല്‍ഡിഎഫ് നേതൃത്വത്തെയും അറിയിച്ചതാണ്. തുടര്‍ തീരുമാനങ്ങള്‍ എന്താകുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് എന്‍സിപി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
ഇന്ന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്ന കാപ്പനും പിതാംബരന് മാസ്റ്ററും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അറിയിക്കും.
യുഡിഎഫിലേക്ക് പോകാന്‍ കാപ്പന് തീരുമാനമെടുത്തു കഴിഞ്ഞു. അദ്ദേഹത്തെ കോണ്‍ഗ്രസ് പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്‍സിപി യുഡിഎഫിലേക്ക് നീങ്ങുമോ അതോ കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫിലെത്തുകയും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ളവര്‍ എല്‍ഡിഎഫില്‍ തുടരുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഉച്ചയ്ക്ക് ശേഷം കാപ്പനും പീതാംബരനും പവാറിനെ കാണും. ഈ കൂടിക്കാഴ്ച നിര്‍ണായകമാകും.
