നഷ്ടമായ ഡയമണ്ട് കമ്മല്‍ തിരികെ ലഭിക്കാന്‍ ആരാധകരുടെ സഹായം തേടി ജൂഹി ചൗള

Entertainment

മുംബൈ..തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ആഭരണം നഷ്ടമായതിനെ കുറിച്ചാണ് ജൂഹി ചൗള ട്വിറ്ററിലൂട പങ്കുവെച്ചത്. അത് തിരികേ ലഭിക്കാന്‍ ആരാധകരുടെ സഹായവും തേടിയിരിക്കുകയാണ് താരം. ട്വിറ്റില്‍ ദയവു ചെയ്ത് സഹായിക്കൂ എന്ന കുറിപ്പോടെയാണ് താരം തനിക്ക് നഷ്ടമായ ആഭരണം കണ്ടെത്താന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
മുംബൈ അന്താരാഷ്ട്ര എയര്‍പോട്ടില്‍ വെച്ച് ജൂഹിക്ക് ഏറെ പ്രിയമുളള ഡയമണ്ട് കമ്മല്‍ നഷ്ടമായി. ഇതിനെ കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 13 നാണ് ജൂഹിയുടെ ട്വീറ്റ്.
‘ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു വെച്ച് എവിടെയോ എന്‍റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ വളരെ സന്തോഷവതിയാകും. കമ്മല്‍ കിട്ടിയാല്‍ പൊലീസിനെ അറിയിക്കൂ. നിങ്ങള്‍ക്ക് സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ’
കഴിഞ്ഞ 15 വര്‍ഷമായി താന്‍ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു. അത് കണ്ടെത്താന്‍ തന്നെ സഹായിക്കൂവെന്നും ജൂഹി ആരാധകരോട് ആവശ്യപ്പെട്ടു. കമ്മലിന്‍റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.എന്തായാലും ജൂഹിയുടെ കമ്മലിന്‍റെ കാര്യത്തില്‍ ആരാധകരും സീരിയസാണ്. ഒരു കമ്മലിനെ കുറിച്ച് ട്വീറ്റ് ചെയ്യണമെങ്കില്‍ താരത്തിന് അത് അത്രമേല്‍ പ്രിയങ്കരമായിരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *