നഴ്സിംഗ് ഹോമില്‍ വാതകച്ചോര്‍ച്ച;
ഇറ്റലിയില്‍ അഞ്ചു മരണം

Gulf

മിലാന്‍: ഇറ്റലിയിലെ മിലാനില്‍ വിഷവാതകം ചോര്‍ന്ന് നഴ്സിംഗ് ഹോമില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ മരിച്ചു. രണ്ട് ജീവനക്കാരുള്‍പ്പെടെ അഞ്ചുപേരെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നതാണ് അപകടകാരണം. മിലാനിലെ ലാനുവിയോയിലാണ് അപകടം. ശനിയാഴ്ച പുലര്‍ച്ചെ അന്തേവാസികളെയും ജീവനക്കാരെയും ബോധമറ്റ നിലയില്‍ മറ്റൊരു ജീവനക്കാരന്‍ കണ്ടെത്തുകയായിരുന്നു. നഴ്സിംഗ് ഹോമിലെ ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്തേവാസികളെയും ജീവനക്കാരെയും കഴിഞ്ഞദിവസം കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. പതിനൊന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് അത്യാഹിതം.

Leave a Reply

Your email address will not be published. Required fields are marked *