ന്യൂഡല്‍ഹി: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ വസതിയില്‍നിന്നു മയക്കുമരുന്ന് തെളിവായി കണ്ടെ ത്താന് കഴിഞ്ഞിട്ടില്ലെന്നും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മതിയായ തെളിവുകളില്ലാതെയാണ് നടിയെ നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് നിയമ പ്രകാരം 140 ദിവസത്തിലേറെയായി ജയിലിലാക്കിയിരിക്കുന്നതെന്ന് രാഗിണിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്റ വാദിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി രാഗിണിക്ക് അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവര്‍ക്ക് എത്തിച്ചു നല്കുന്നതില് ഇവര്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. രാഗിണിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
