മുംബൈ: ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യയ്ക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ സേവനം ലഭ്യമാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും മുന്‍ മുഖ്യ സെലക്ടറുമായ ദിലീപ് വെംഗ്സര്‍ക്കാര്‍. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയുള്ള ദ്രാവിഡിന്, കോവിഡിനേത്തുടര്‍ന്ന് അക്കാദമി അടച്ചിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ സഹായിക്കുന്നതിന് ഓസ്ട്രേലിയയില്‍ എത്താനാകുമെന്ന് വെംഗ്സര്‍ക്കാര്‍ പറഞ്ഞു. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന് പോലും രണ്ടക്കം കടന്നിരുന്നില്ല.ടീം ഇന്ത്യയുടെ നിരുത്തരവാദിത്തപരമായ ബാറ്റിംഗിനെതിരെ ആരാധകരുടെ ഭാഗത്തു നിന്നും മുന്‍ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തുനിന്നുമെല്ലാം വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
