തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് 4 കമ്മിറ്റികള്‍

India Kerala

ഹൈദരാബാദ്: കൊവിഡ് വാക്സിന്‍ വിതരണത്തിന് തെലങ്കാന 4 പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി, സംസ്ഥാന ടാസ്ക് ഫോഴ്സ്, ജില്ലാ ടാസ്ക് ഫോഴ്സ്, മണ്ഡല്‍ ടാസ്ക് ഫോഴ്സ് എന്നിവയാണ് സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക. ആസൂത്രണം, വിതരണം, നിരീക്ഷണം അവലോകനം തുടങ്ങിയവയാണ് കമ്മിറ്റികളുടെ ചുമതലകള്‍.
കൊവിഡ് വാക്സിന്‍ വിതരണം അടുത്ത ഒരു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട മുന്‍ഗണനാപട്ടിക തയ്യാറാക്കാനും വിതരണ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഹൈദരാബാദില്‍ 536 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,79,135 ആയി. 7,183 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. സംസ്ഥാനത്ത് 2,70,450 പേര്‍ രോഗമുക്തരായി, ഇന്നലെ മാത്രം 622 പേര്‍ ആശുപത്രി വിട്ടു. 24 മണിക്കൂറിനുള്ളില്‍ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്, ആകെ മരണം 1,502 ആയി.

Leave a Reply

Your email address will not be published. Required fields are marked *