തിരൂര്‍: തിരൂര്‍ നഗരസഭയുടെ 2021.22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു.വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ വച്ച് നടന്ന സെമിനാര്‍ സി.മമ്മുട്ടി എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.ചെയര്‍ പേഴ്സണ്‍ നസീമ എ.പി.അധ്യക്ഷത വഹിച്ചു.
ആസൂത്രണ സമിതി വൈസ് ചെയര്‍ മാന്‍ പി.കെ.കെ.തങ്ങള്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മാരായ ബിജിത,അഡ്വ.എസ.ഗിരീഷ്,ഫാതിമത് സജ്ന,കെ.കെ.അബ്ദുസലാം,സുബൈദ സി,കൗണ്‍സിലര്‍ നന്ദന് മാസ്റ്റര്‍,, എ.കെ.സൈതാലികുട്ടി,ഷറഫുദീന്‍ ,കണ്ടാതിയില്,കെ.കൃഷ്ണന് നായര്‍,പി.എ.ബാവ പ്രസംഗിച്ചു.
പി.കോയ മാസ്റ്റര്‍, എന്ന ബാവ,സി.കെ.കുമാരന്,നാസര്‍ കൊക്കോടി,റിയാസ് കെ.കെ,എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.18 കോടിയോളം വരുന്നപദ്ധതികളാണ് ചര്‍ച്ചയില്‍ വന്നത്.
പാര്‍ക്കിംഗ് പ്ലാസ,മാതൃക റോഡുകള്‍,നഗര സൗന്ദര്യ വത്കരണം,ഓഫീസില്‍ അനെക്സ് ,പാര്‍ക്ക് നവീകരണം ,മാര്‍ക്കറ്റ് നവീകരണം,ഓപ്പണ്‍ ജിംനേഷിയം, പ്രവാസി സംഗമം,തിരൂര്‍@50,സ്മരണ100,പാവപ്പെട്ടവര്ക്ക്വീടുകള്,വീട് റിപ്പര്‍,ഭിന്നശേഷിക്കാര്‍ക്ക് വിവിധ തെറാപ്പികള്‍,സ്മാര്‍ട് അങ്കന്‍വാടികള്‍ ,കുടിവെള്ള പദ്ധതികള്‍,കാര്‍ഷിക കൂട്ടായ്മകള്‍,കോവിഡ് സുരക്ഷാസംവിധാനങ്ങള്‍,ആട് കോഴി വിതരണം,തത്സമയം (നഗരസഭാ അറിയിപ്പുകള് എല്ലാവര്ക്കും ആപ് വഴി)
തുടങ്ങിയവ പുതിയ പദ്ധതികളാണ്.
