തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തുമണിക്കായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. കോര്‍പ്പറേഷനുകളില്‍ 11.30നായിരുന്നു സത്യപ്രതിജ്ഞ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിച്ചത്.അംഗങ്ങളില്‍ ഏറ്റവും പ്രായംകൂടിയ ആളെയാണ് വരണാധികാരികള്‍ പ്രതിജ്ഞയെടുപ്പിച്ചത്.
തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു.
തുടര്‍ന്ന് ഇതേ അംഗത്തിന്റെ അദ്ധ്യക്ഷതയില്‍ പുതിയ ഭരണ സമിതിയുടെ ആദ്യയോഗവും ചേര്‍ന്നു. കോര്‍പ്പറേഷനില്‍ ജില്ലാ കലക്ടറാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കോവിഡ് വ്യാപനത്തെത്തുടര്ന്നുളള പ്രോട്ടോക്കോള്‍ നിലവിലുളളതിനാല്‍ അത് പാലിച്ചായിരുന്നു ചടങ്ങുകള്‍.
മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനിലെയും അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30നാണ്
