കോഴിക്കോട്: ലോകമെമ്പാടുമുളള മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ജംപോരി ഡിജിറ്റല്‍ കലോത്സവത്തിന് ഫെബ്രുവരി ഒന്നിന് തുടക്കമാവും. കലാസാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഗ്ളോബല്‍ മലയാളി അസോസിയേഷന് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ (ജിമാക്) ആണ് സമ്പൂര്‍ണ ഓണ്‍ലൈന്‍ കലോത്സവമായി ജംപോരി സംഘടിപ്പിക്കുന്നത്.
ജംപോരി കിഡ്സ് (3 മുതല്‍ 5 വയസ് വരെ), ജംപോരി ജൂനിയര്‍ (6 മുതല്‍ 9 വയസ് വരെ), ജംപോരി സീനിയര്‍ (10 മുതല്‍ 12 വയസ് വരെ), ജംപോരി ടീന്‍ (13 മുതല്‍ 15 വയസ് വരെ), ജംപോരി സൂപ്പര്‍ സീനിയര്‍ (16 മുതല്‍ 17 വയസ് വരെ), ജംപോരി യൂത്ത് (18ന് മുകളില്‍) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഫെസ്റ്റിവല്‍ ചെയര്മാന്. കലോത്സവ ലോഗോ പ്രകാശനം നടി മഞ്ജുവാര്യരും വെബ്സൈറ്റ് ഉദ്ഘാടനം നടന് നിവിന്‍ പോളിയും നിര്‍വഹിച്ചു. മാര്‍ച്ച് 10ന് കലോത്സവം സമാപിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരി 15 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 9745109003, 9745209003 നമ്പറുകളില്‍ ബന്ധപ്പെടുക. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം താമസ സ്ഥലത്ത് നിന്ന് പരിപാടികള്‍ റെക്കോഡ് ചെയ്ത് അയക്കാമെന്ന് ജിമാക് പ്രസിഡന്റ് വി.വിജേഷും സെക്രട്ടറി എ.കെ.നൗഷാദും പറഞ്ഞു
