ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ദ്ധന്. സുരക്ഷക്കും വാക്സിന്റെ ഫലപ്രാപ്തിക്കുമാകും പ്രഥമ പരിഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സംയുക്ത നിരീക്ഷണ സമിതിയുടെ അടിയന്തര യോഗം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചിട്ടുണ്ട്.ജനുവരിയില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്കാന് സാധിക്കുമെന്ന് ഞാന്‍ വ്യക്തിപരമായി കരുതുന്നു. അടിയന്തര ഉപയോഗത്തിനായി അപേക്ഷിച്ച വാക്സിനുകള്‍ ഡ്രഗ് റെഗുലേറ്റര്‍ വിശകലനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കോവിഡ് വാക്സിന് പരീക്ഷണത്തില്‍ ഇന്ത്യ ഒരു രാജ്യത്തെക്കാളും പിറകിലല്ല. നമ്മുടെ പ്രഥമ പരിഗണന സുരക്ഷയും ഫലപ്രാപ്തിയുമാണ്. അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. നമ്മുടെ റെഗുലേറ്റര്‍മാര്‍ കാര്യക്ഷമമായി ഇതിനെ പരിശോധിക്കുന്നു’ ഹര്ഷവര്ദ്ധന് പറഞ്ഞു.ഇന്ത്യയില്‍ ആറു കോവിഡ് വാക്സിനുകളാണ് ഇപ്പോള്‍ പരീക്ഷണം നടത്തി കൊണ്ടിരിക്കുന്നത്. കോവിഷീല്‍ഡ്, കോവാക്സിന്, സൈകോവ് ഡി, സ്പുട്നിക് 5, എന്‍.വി.എക്സ് കോവ്2373എന്നിവയാണ് പരീക്ഷണം തുടരുന്നത്.
