കോവിഡ് മുന്നണിപോരാളികള്‍ക്ക്
കോവാക്സിന്‍ നല്‍കി തുടങ്ങി

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിന്‍ ഉപയോഗിച്ചു തുടങ്ങി. ഭാരത് ബയോടെക്ക് ഐ.സി.എം.ആര്‍ പൂനെ ദേശീയ വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവാക്സിന്‍ കേരള പൊലീസ് അടക്കമുള്ള മുന്നണിപ്പോരാളികള്‍ക്ക് ഇന്നലെ മുതലാണ് നല്‍കി തുടങ്ങിയത്.സമ്മതപത്രം വാങ്ങിയാണ് കോവിഡ് മുന്നണി പോരാളികള്‍ക്ക് കോവാക്സിന്‍ നല്‍കുന്നത്. ഇവര്‍ ആവശ്യപ്പെട്ടാലും കോവി ഷീല്‍ഡ് വാക്സിന്‍ നല്‍കില്ല. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവി ഷീല്‍ഡ് വാക്സിന്‍ തന്നെയാവും നല്‍കുക.മൂന്നാം ഘട്ട പരീക്ഷണം കഴിയാത്തതിനാല്‍ കോവാക്സിന്‍ നല്‍കേണ്ട എന്നായിരുന്നു സര്‍്കകാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. പക്ഷേ കോവാക്സിന്‍റെ കൂടുതല്‍ ഡോസുകള്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ എത്തുന്ന സാഹചര്യത്തില്‍ അതു കൊടുത്തു തീര്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
കോവാക്സിന്‍ ഈ മാസത്തോടെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടണിലെ ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കോവിഷില്‍ഡ് വാക്സിനും ഭാരത് ബയോടെക്കിന്‍റെ കോവാക്സിനുമാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *