ബെയ്ജിംഗ്:കോവിഡിനു കാരണമായ കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ 13 അംഗ ടീം മധ്യചൈനയിലെ വുഹാനിലെത്തി. 2019 ഡിസംബറില്‍ വുഹാനിലാണ് ആദ്യമായി രോഗബാധ സ്ഥിരീകരിക്കുന്നത്.
രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞശേഷമേ സംഘത്തിന് അന്വേഷണം ആരംഭിക്കാന്‍ കഴിയൂ.ഗവേഷണസ്ഥാപനങ്ങള്‍, ആശുപത്രികള്‍, വുഹാനിലെ സീഫുഡ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്നിന്നുള്ളവരുമായി സംഘം സംസാരിക്കും. അതേസമയം സിംഗപ്പൂരില്‍നിന്ന് 15 അംഗ സംഘമാണ് ചൈനയിലേക്കു തിരിക്കേണ്ടിയിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടു പേര് യാത്ര ഒഴിവാക്കുകയായിരുന്നു.