കോഴിക്കോട്ടെ മലയോര മേഖലയിലും
ഷിഗല്ല സ്ഥിരീകരിച്ചു

Kerala

കോഴിക്കോട്: കോഴിക്കോട്ടെ മലയോര മേഖലയിലും ഷിഗല്ല വൈറസ് ബാധ കണ്ടെത്തി. കൂടരഞ്ഞി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. 13കാരനാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ മുന്നറിയിപ്പ് നല്‍കി.
കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഈ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായി. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരികരിക്കുകയും ചെയ്തിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി ചികില്‍സയിലാണ്. എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ 56 വയസുള്ള രോഗിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *