ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ് പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ . കോവിഡ് വാക്സിന് ഉള്‍പ്പടെ മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അധിക ഫണ്ട് കണ്ടെത്തുന്നതിനാണ് കോവിഡ് സെസ് ഏര്‍പ്പെടുത്തുന്നത്.വാക്സിന് കൈമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ 60,000 മുതല്‍ 65,000 കോടി ചെലവ് വരുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍ . അതെ സമയം ഇത്രയും ഭീമമായ ഫണ്ട് സ്വരൂപിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനാലാണ് വരുമാന നികുതിയില്‍ കോവിഡ് സെസ് ചുമത്താന്‍ ആലോചിക്കുന്നത്.അതെ സമയം 2018ന് മുമ്പ്, 3 ശതമാനം സെസില്‍ നേരിട്ടുള്ള നികുതി വഴി 2 ശതമാനം വിദ്യാഭ്യാസ സെസായും ഒരു ശതമാനം സീനിയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ സെസായും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയിരുന്നു.
