കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരത്തില്‍
ഇടപെടുന്നുവെന്ന് കെജ്രിവാള്‍

India Kerala

ന്യൂഡല്‍ഹി: മൂന്ന് ഐപിഎസ് ഓഫിസര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ ബംഗാളില്‍ നിന്ന് തിരിച്ചുവിളിച്ചതിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍. സംസ്ഥാനങ്ങളുടെ അധികാരപരിധിയുടെ നഗ്നമായ ലംഘനമാണ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റമെന്നും കെജ്രിവാള്‍ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തെച്ചൊല്ലി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം നടക്കുന്നതിനിടയിലാണ് കെജ്രിവാള്‍ രംഗത്തുവന്നിരിക്കുന്നത്.ബംഗാള്‍ ഭരണത്തില്‍ കേന്ദ്രം നടത്തിയ ഇടപെടലുകളെ ഞാന്‍ അപലപിക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോലിസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ അവകാശങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഫെഡറലിസത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇത്”കെജ്രിവാള്‍ പറഞ്ഞു.പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തിയ ബിജെപി മേധാവി ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനെതിരേ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത്. ഉദ്യോഗസ്ഥര്‍ ജോലിയില്‍ വീഴ്ചവരുത്തിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *