കൂട്ടിയ നിരക്ക് ഉടന്‍ പിന്‍വലിക്കില്ല;

Business Kerala

പ്രതിസന്ധിയില്‍ നിന്ന് കരകയറാനുളള
വരുമാന വര്‍ദ്ധനവുണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് കൂട്ടിയ ബസ് നിരക്കുകള്‍ കെ എസ് ആര്‍ ടി സി ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശന്ദ്രന്‍. യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം നിരക്ക് കുറയ്ക്കാനുളള സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് തുടങ്ങിയ സ്പെഷ്യല്‍ സര്‍വീസുകളില്‍ കൂടിയ നിരക്ക് തുടരുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ് ബസുകളില്‍ തിരക്കേറിയ സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാനുളള ശുപാര്‍ശ കെ എസ് ആര്‍ ടി സി മുന്നോട്ട് വച്ചത്. എന്നാല്‍ അതിനുളള സമയമായിട്ടില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. പഴയ നിരക്ക് പുനസ്ഥാപിച്ചാല്‍ സ്വകാര്യ ബസ് സമരമുള്‍പ്പടെയുളള പ്രതിഷേധവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ട്.നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാര്‍ശ നല്‍കയട്ടെയെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്. ദീര്‍ഘദൂര സര്‍വീസുകളില്‍ ആളുകള്‍ കൂടിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകയറാനുളള വരുമാന വര്‍ദ്ധനവുണ്ടായിട്ടില്ല. ഇന്ധന വില വര്‍ദ്ധന കണക്കാക്കി കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിരക്ക് ഭാവിയിലും ചെറിയ മാറ്റം വരുത്തി നിലനിര്‍ത്തുന്നതാകും സര്‍ക്കാര്‍ തീരുമാനം. നിരക്ക് പരിഷ്കരണത്തിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനോട് പുതിയ റിപ്പോര്‍ട്ട് തേടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *