വത്തിക്കാന്‍സിറ്റി: അമേരിക്കയിലെ കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശുദ്ധകുര്‍ബാന മധ്യേ പറഞ്ഞു.
ജനാധിപത്യ മൂല്യം സംരക്ഷിക്കാന്‍ യുഎസ് സമാധാനം അനുവര്‍ത്തിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ബുധനാഴ്ച നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തിനിടെയാണ് ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ചു കയറി കലാപം സൃഷ്ടിച്ചത്. അക്രമം സ്വയം നാശഹേതുവാകും. ഇനി അക്രമമുണ്ടാകാതെ നോക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും മാര്‍പാപ്പ പറഞ്ഞു.
