ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ച തുടങ്ങുമെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി.
നേരിട്ടു കാണാന്‍ താത്പര്യപ്പെടുന്ന സംഘടനകളുമായി നേരിട്ടും അല്ലാത്തവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും ചര്‍ച്ച നടത്തുമെന്നു സമിതി അംഗം അനില്‍ ഘന്‍വത് പറഞ്ഞു.നിയമം സംബന്ധിച്ച് തങ്ങള്‍ക്കു നേരത്തേയുണ്ടായിരുന്ന നിലപാട് സമിതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും തങ്ങളുടെ വ്യക്തിപരമായ നിലപാട് ഒരിക്കലും സുപ്രീംകോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയില്‍നിന്നു കര്‍ഷക സംഘടനാ നേതാവ് ഭൂപീന്ദര്‍ സിംഗ് മന് പിന്മാറിയതിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ഘന്വതിന്റെ പ്രതികരണം.
