മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റേയും സഹോദരി രംഗോലി ചന്ദേലിന്റേയും വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്ത് അക്കൗണ്ടുകള്‍ റദ്ദാക്കണമെന്ന് ട്വിറ്ററിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് അലി കാഷിഫ് ഖാന് ദേശ്മുഖ് നല്കിയ ഹര്‍ജി അംഗീകരിക്കാനാവില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. ദേശ്മുഖിന്റെതു പൊതുതാത്പര്യഹര്‍ജിയായി പരിഗണിക്കാനാവില്ലെന്നു വാദത്തിനിടെ ജസ്റ്റീസുമാരായ എസ്.എസ്. ഷിന്‍ഡെ, എം.എസ്. കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
