വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് അറിയിച്ച് ഡോണള്‍ഡ് ട്രംപ്. ഈ മാസം 20ന് ചട്ടങ്ങള്‍ പാലിച്ച് അധികാരം ജോ ബൈഡന് കൈമാറുമെന്ന് ട്രംപ് അറിയിച്ചു. ആദ്യമായാണ് അധികാരം ഒഴിയുമെന്ന് ട്രംപ് പ്രസ്താവിക്കുന്നത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം യുഎസ് ജനപ്രതിനിധി സംഭ അംഗീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. കാപിറ്റോളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന പതിവ് നിലപാട് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും അംഗീകരിക്കുന്നില്ല. യാഥാര്‍ഥ്യങ്ങള്‍ അങ്ങനെയാണ് അനുഭവപ്പെടുന്നത്. പോരാട്ടം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
