ഒടുവില്‍ ട്രംപിന് മനംമാറ്റം;
കോണ്‍ഗ്രസ് പാസാക്കിയ കോവിഡ്
ആശ്വാസ ബില്ലില്‍ ഒപ്പിട്ടു

India Kerala

വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസ് പാസാക്കിയ കോവിഡ് ആശ്വാസ ബില്ലില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഒരാഴ്ചയോളം വൈകിയാണ് ബില്ലില്‍ ഞായറാഴ്ച ട്രംപ് ഒപ്പുവയ്ക്കുന്നത്.90,000 കോടി ഡോളറിന്‍റെ കോവിഡ് സഹായ ബില്ലാണു കഴിഞ്ഞ തിങ്കളാഴ്ച യുഎസ് കോണ്‍ഗ്രസ് പാസാക്കിയത്. ബില്ലിന് സെനറ്റ് അംഗീകാരം നല്‍കി പ്രസിഡന്‍റിന്‍റെ പരിഗണനയ്ക്കു വിട്ടു. എന്നാല്‍ ബില്ലില്‍നിന്ന് അനാവശ്യ ഇനങ്ങള്‍ മാറ്റണമെന്നും ധനസഹായം 600 ഡോളറില്‍നിന്ന് 2,000 ഡോളറാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു ട്രംപ് ഒപ്പിടുന്നതു വൈകിപ്പിച്ചു. സഹായധനം 600 ഡോളറില്‍നിന്ന് ദമ്പതികള്‍ക്ക് 2,000 അല്ലെങ്കില്‍ 4,000 ഡോളറാക്കി ഉയര്‍ത്തണമെന്നും ബില്ലില്‍ നിരവധി വിദേശ രാജ്യങ്ങള്‍ക്കു സഹായം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും ഇതു മാറ്റണമെന്നും ട്രംപ് നിലപാട് സ്വീകരിച്ചു. മാറ്റം വരുത്താത്തപക്ഷം ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും ചെയ്തു. ക്രിസ്തുമസ് ദിനങ്ങളില്‍ റിസോര്‍ട്ടില്‍ ഗോള്‍ഫ് കളിച്ചു സമയം ചിലവഴിച്ചിരുന്ന ട്രംപിനോട് എത്രയും പെട്ടെന്ന് ബില്ലുകളില്‍ ഒപ്പിടാന്‍ ഇരു പക്ഷത്തുനിന്നുമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ് ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ തയാറായത്.

Leave a Reply

Your email address will not be published. Required fields are marked *