തിരുവനന്തപുരം: എന്‍സിപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തി. മന്ത്രി എ.കെ. ശശീന്ദ്രന്, പാലാ എംഎല്‍എ മാണി സി. കാപ്പന് എന്നിവരുമായാണു മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ഇരുവരേയും വെവ്വേറെയാണു മുഖ്യമന്ത്രി കണ്ടത്. പാലാ സീറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കം മുന്നണി മാറ്റത്തിലേക്ക് ഉള്‍പ്പെടെ എത്തി നില്ക്കുന്ന സാഹചര്യത്തിലാണു കൂടിക്കാഴ്ച.
എന്‍സിപിയിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന നിലപാടിലേക്ക് ഒടുവില്‍ ഇടതു നേതൃത്വം എത്തിയതിന്റെ സൂചനയായാണു കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കെ തര്‍ക്കങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി.
പാലാ സീറ്റ് എല്‍ഡിഎഫ് മാണി സി. കാപ്പനു തന്നെ നല്കിയേക്കുമെന്നാണു സൂചന. പകരം കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ ജോസ് കെ. മാണിയോട് മുഖ്യമന്ത്രി നിര്ദ്ദേശിക്കുമെന്നാണു വിവരം. പാലാ സീറ്റില്‍ മാണി സി. കാപ്പന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വരുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ശ്രമം. ജോസ് കെ. മാണിയെയും മാണി സി. കാപ്പനെയും ഒപ്പംനിര്‍ത്തി മത്സരിച്ചാല്‍ മധ്യകേരളത്തില്‍ വലിയ ഗുണമുണ്ടാകുമെന്നാണ് ഇടതു പ്രതീക്ഷ.
