ന്യൂഡല്‍ഹി: ഇന്ത്യ അയച്ച കോവിഡ് വാക്സിനുകള്‍ ബംഗ്ലാദേശിലും നേപ്പാളിലും എത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
കോവിഷീല്‍ഡ് വാക്സിന്റെ 20 ലക്ഷം ഡോസുകളാണ് ബംഗ്ലാദേശിനു നല്‍കിയത്. നേപ്പാളിന് 10 ലക്ഷം ഡോസുകളും. ബുധനാഴ്ച ഭൂട്ടാന് ഒന്നര ലക്ഷം ഡോസും മാലദ്വീപിന് ഒരു ലക്ഷം ഡോസും കയറ്റി അയച്ചിരുന്നു. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മൗറീഷ്യസ് എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന് വൈകാതെ നല്‍കും.
