ജനുവരി 2021 മുതല്‍ ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന് ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ ധൃതഗതിയില്‍ നടന്നുവരുകായണ്. കേന്ദ്രം അതിനായുള്ള അടിയന്തര നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.
വാക്സിന് രണ്ടു കോഴ്സാണ് എടുക്കേണ്ടത്. മറ്റുള്ള സംശയങ്ങള്‍ക്ക് താഴെ മറുപടി നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.
കോവിഡ് വാക്സിന് വാളണ്ടറി അടിസ്ഥാനത്തിലാണ്.താല്പര്യമില്ലാത്തവര്ക്ക് നിര്‍ബന്ധിച്ചു വാക്സിന് എടുക്കില്ല. കോവിഡ് പ്രതിരോധത്തിനായി വാക്സിന് എടുക്കേണ്ടത് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ രണ്ടു മുന്‍ഗണനാ ഗ്രൂപ്പുകള്‍ തയ്യറാക്കിയിട്ടുണ്ട്. ആദ്യ ഗ്രൂപ്പില്‍ ഹെല്‍ത്ത് കെയര്‍, ഫ്രണ്ട് ലൈന്‍ വാര്‍ക്കര്‍മാരാണ്. രണ്ടാമത്തെ ഗ്രൂപ്പില്‍ 50 വയസ്സിനു മുകളിലുള്ളവരും 50 വയസ്സില്‍ത്താഴെ ഗുരുതരമായ രോഗമുള്ളവരും. 50 വയസ്സിനുമുകളിലുള്ള 78 % ആളുകള്‍ക്കും എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ്.
50 + ഗ്രൂപ്പിനെ രണ്ടായി തിരിച്ച് 60 + വയസ്സുകാര്‍ക്കാകും ആദ്യം വാക്സിന് നല്‍കുക. വാക്സിന് ആവശ്യാനുസ രണം ലഭിക്കുകയാണെങ്കില്‍ 50 + കാര്‍ക്കും 60 + കാര്‍ക്കൊപ്പം ഒരേപോലെ നല്കപ്പെടും.
കോവിഡ് ബാധിച്ചവര്‍ 14 ദിവസ കാലയളവ് വരെ വാക്സിനേഷന് കേന്ദ്രത്തില്‍ പോകാന്‍ പാടുള്ളതല്ല. അതായത് 14 ദിവസം കഴിഞ്ഞശേഷം വാക്സിന് സ്വീകരിക്കാം. കോവിഡ് റിക്കവര്‍ ആയവര്‍ക്ക് വീണ്ടും പകരാതിരിക്കാന്‍ അവരുടെ ഇമ്യൂണ്‍ സിസ്റ്റം ബൂസ്റ്റ് ചെയ്യപ്പെടേണ്ടതാണ്. വാക്സിന്റെ ലഭ്യതയനുസരിച്ച് മുഗണനാക്രമത്തില്‍ വാക്സിന് നല്കപ്പെടും. ഓണ്‍ലൈന്‍ റെജിസ്ട്രേഷന് കഴിഞ്ഞശേഷം രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്ബറില്‍ എസ്എംഎസ് വഴി സമയവും സ്ഥലവും അറിയിക്കുന്നപ്രകാരം അവിടെ എത്തി വാക്സിന് സ്വീകരിക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടിക്രമം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞശേഷം അറിയിക്കുന്നതാണ്. വാക്സിന് സെന്ററില്‍ മാസ്ക്ക് ധരിക്കേണ്ടത് അനിവാര്യമാണ്, ഒപ്പം സാനിറ്റയ്സര്‍ കയ്യില്‍ കരുതുകയും വേണം.
വ്യക്തികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കേണ്ടതുമാണ്.വാക്സിന് എടുത്തശേഷവും അവരവരുടെ മൊബൈലുകളില്‍ എസ്എംഎസ് ലഭിക്കുന്നതാണ്. വാക്സിന് സ്വീകരിച്ചശേഷം കുറഞ്ഞത് അര മണിക്കൂര്‍ വാക്സിനേഷന് സെന്ററില്‍ കഴിയേണ്ടതുണ്ട്. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അവിടെ അപ്പോള്‍ അറിയിക്കുകയും വേണം. വാക്സിന്റെ രണ്ടു ഡോസും എടുത്തുകഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈലിലേക്ക് ക്യുആര്‍ കോഡ് അടിസ്ഥാനമാക്കി യുള്ള സര്ട്ടിഫിക്കേഷന് ലഭിക്കുന്നതാണ്.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കിയിരിക്കുന്ന ഏതെങ്കിലും ഫോട്ടോയുള്ള ഐഡി കാര്‍ഡ് രജിസ്ട്രേഷന് വേണ്ടത്. അതുതന്നെ വാക്സിനേഷന് സെന്ററില്‍ വെരിഫിക്കേഷനായി കാണിക്കുകയും വേണം.
ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് വാക്സിനേഷന് ആവശ്യമാണ്. അവര്‍ ഹൈ റിസ്ക്ക് കാറ്റഗറിയില്‍ ഉള്ളവരായതിനാല്‍ വളരെ അനിവാര്യമാണ്.വാക്സിന് രണ്ടാമത്തെ ഡോസ് സ്വീകരിച്ചു രണ്ടാഴ്ചയ്ക്കുശേഷം ആന്റിബോഡി ഡെവലപ്പാകും.ചെറിയ പനിയും ടെമ്പറേച്ചറുമാണ് സാധാരണ പാര്‍ശ്വഫലം ഉണ്ടാകുക. ഇതിനു വാക്സിന് സെന്ററില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കും. മറ്റൊന്ന് വാക്സിന് എടുത്തു കഴിഞ്ഞാലും മാസ്ക്ക് ധരിക്കുക അനിവാര്യമാണ്.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഇമ്യൂണൈസേഷന് പ്രോഗ്രാം നടത്തുന്ന രാജ്യമാണ് എന്നോര്‍ക്കണം. 2.6 കോടി കുഞ്ഞുങ്ങള്‍ക്കും 2.9 കോടി അമ്മമാര്‍ക്കും നമ്മള് വാക്സിനേഷന് നടത്തുന്നുണ്ട്.