വാഷിംഗ്ടണ്‍ ഡിസി: ജഡ്ജി മെറിക്ക് ഗാര്‍ലാന്‍ഡിനെ അറ്റോര്‍ണി ജനറലായും ഇന്ത്യന്‍ വംശജ വനിതാ ഗുപ്തയെ അസോസിയേറ്റ് അറ്റോര്‍ണി ജനറലായും നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന് ശിപാര്‍ശ ചെയ്തു. ലിസ മനാക്കോയെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറലായും മനുഷ്യാവകാശ വിഭാഗത്തില്‍ ക്രിസ്റ്റിന് ക്ലാര്‍ക്കിനെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായും ശിപാര്‍ശ ചെയ്തിട്ടുണ്ട്. യോഗ്യരും മികച്ച വ്യക്തിത്വമുള്ളവരും അമേരിക്കന്‍ ജനതയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചവരുമാണ് നിയമവകുപ്പിലെ നോമിനികളെന്ന് ബൈഡന് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സമയത്ത് തന്നെ തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിവില്മനുഷ്യാവകാശ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റും സിഇഒയുമാണ് നാല്പത്തിയാറുകാരിയായ വനിത. ഈ പദവിയിലെത്തുന്ന ആദ്യ സ്ത്രീയുമാണ് ഇവര്‍. പൗരാവകാശ വിഭാഗത്തില്‍ അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി വനിത പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊളംബിയയുടെ അപ്പീല്‍ കോടതി ജഡ്ജിയാണ് ഗാര്‍ലാന്‍ഡ്. ഡൊമോക്രാറ്റിക്, റിപ്പബ്ളിക്കന്‍ പാര്‍ട്ടികളുടെ കീഴില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട
