ആ പദ്ധതി ജനങ്ങള്‍ അംഗീകരിച്ചാല്‍ രാഷ്ട്രിയം
ഉപേക്ഷിക്കും: ചന്ദ്രബാബു നായിഡു

Sports

അമരാവതി: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളെന്ന ജഗന്‍മോഹന്‍ റെഡ്ഡിയുടെ പദ്ധതി ജനം അംഗീകരിച്ചാല്‍ താന്‍ രാഷ്ട്രിയം ഉപേക്ഷിക്കുമെന്ന് വെല്ലുവിളിച്ച് ചന്ദ്രബാബു നായിഡു. അമരാവതിയെ തലസ്ഥാനമാക്കി പിന്തുണച്ചുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി അമരാവതിയില്‍ നടന്ന സംയുക്ത പ്രതിപക്ഷ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ചന്ദ്രബാബു നായിഡു.’മൂന്ന് തലസ്ഥാനമെന്ന നീക്കം സംബന്ധിച്ച് നമുക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താം. ജനങ്ങള്‍ ഇതിനെ പിന്തുണച്ചാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും’. അദ്ദേഹം പറഞ്ഞു.ഒരു വര്‍ഷം മുമ്പാണ് ദക്ഷിണാഫ്രിക്ക മാതൃകയില്‍ ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന ആശയം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അവതരിപ്പിച്ചത്. തുടര്‍ന്ന് വിശാഗപട്ടണത്തെ ഭരണനിര്‍വ്വഹണ തലസ്ഥാനമായും കുര്‍ണൂലിനെ ജൂഡീഷ്യല്‍ തലസ്ഥാനമായും ജഗന്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. അമരാവതിയെ നിയമസഭാ തലസ്ഥാനമായി നിലനിര്‍ത്തുകയും ചെയ്തു.അമരാവതി നഗരത്തിന്‍റെ വികസനത്തിനായി 33,000 ഏക്കറിലധികം ഫലഭൂയിഷ്ഠമായ ഭൂമി വിട്ടുകൊടുത്ത കര്‍ഷകര്‍ സംസ്ഥാന തലസ്ഥാനം മാറ്റുന്നതിനെ എതിര്‍ത്ത് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഇക്കാര്യം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *