കോല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ജനുവരി രണ്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനാലാണ് ഇന്ന് വീട്ടിലേക്ക് മടങ്ങുന്നത്.
ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് കണ്ടെത്തിയതോടെ ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നുവെന്ന് വുഡ്ലാന്‍ഡ് ആശുപത്രി വക്താവ് വ്യക്തമാക്കി.അധികം സംസാരിക്കരുതെന്ന് ഡോക്ടര്‍മാര്‍് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീട്ടിലേക്ക് മാറ്റിയാലും അദ്ദേഹത്തിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.