അശ്വിനു മുന്നില്‍ തോറ്റുപോയെന്ന്
സ്റ്റീവ് സ്മിത്ത്

Sports

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെതിരെ താന്‍ തോറ്റുപോയെന്ന് ഓസീസ് സ്റ്റാര്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. രണ്ടാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു താരം. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ അവസാനിച്ചപ്പോള്‍ രണ്ട് തവണ സ്മിത്തിനെ അശ്വിന്‍ പുറത്താക്കിയിരുന്നു. പരമ്പരയില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെക്കാനും സ്മിത്തിനു കഴിഞ്ഞിരുന്നില്ല. 8 റണ്‍സാണ് സ്മിത്തിന്‍റെ ടോപ്പ് സ്കോര്‍. അശ്വിനെതിരെ നന്നായി കളിക്കാന്‍ എനിക്കായില്ല. അശ്വിനില്‍ ഞാന്‍ കുറച്ചുകൂടി സമ്മര്‍ദം ഉണ്ടാക്കേണ്ടിയിരുന്നു. ഇപ്പോള്‍ അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതുവരെ ഒരു സ്പിന്നറെയും ഞാന്‍ അതിന് അനുവദിച്ചില്ല. കരിയറില്‍ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല.’ സ്മിത്ത് പറഞ്ഞു.ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ 8 വിക്കറ്റിനാണ് വിജയിച്ചത്. 70 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മായങ്ക് അഗര്‍വാളിന്‍റെയും ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ശുഭ്മന്‍ ഗില്‍ (35), അജിങ്ക്യ രഹാനെ (27) എന്നിവര്‍ പുറത്താവാതെ നിന്നു. ആദ്യ ഇന്നിംഗ്സില്‍ കിടിലന്‍ സെഞ്ചുറി നേടിയ രഹാനെയാണ് കളിയിലെ താരം. ജയത്തോടെ 4 മത്സരങ്ങള്‍ അടങ്ങിയ പരമ്ബര ഇന്ത്യ 11ന് സമനില പിടിച്ചു. ജനുവരി ഏഴിന് സിഡ്നിയിലാണ് അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *