അവഞ്ചേര്‍സ് സംവിധായകരായ റൂസോ സഹോദരന്മാരുടെ പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം ധനുഷ് പ്രധാനവേഷത്തിലെത്തുന്നു. ദ് ഗ്രേ മാന്‍ എന്ന ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന് ഗോസ്ലിങിനുമൊപ്പമാകും ധനുഷ് എത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ത്രില്ലറില്‍ അനാ ഡെ അര്‍മാസാണ് നായിക . 2009ല്‍ പുറത്തിറങ്ങിയ മാര്‍ക്ക് ഗ്രീനിയുടെ ദ ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. നെറ്റ്ഫ്ലിക്സാണ് ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. വാഗ്നര്‍ മൗറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ടര്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ധനുഷും രംഗത്തെത്തി. ആക്ഷന്‍ പാക്ക്ഡ് ചിത്രത്തിന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.
നെറ്റ്ഫ്ളിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു. 1500 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഗ്രേ മാന്‍ ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്. 2018ല്‍ കെന്‍ സ്കോട്ട് സംവിധാനം ചെയ്ത എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫാകിര്‍ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.