ബീജിംഗ്: ആലിബാബ സ്ഥാപകന്‍ ജാക്ക് മാ വീണ്ടും പൊതുവേദിയില്‍. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ജാക്ക് മാ വീണ്ടും പൊതുവേദിയില്‍ എത്തിയത്. ഗ്രാമീണ അധ്യാപകര്‍ക്കായുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
ചൈനീസ് സര്‍ക്കാരിനെയും സര്‍ക്കാരുമായി ബന്ധമുള്ള ബാങ്കുകളെയും ജാക്ക് മാ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് ജാക്ക്മായ്ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പിന്നീട് ഏറ നാളുകളായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്ന അദ്ദേഹത്തെ പറ്റി നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു. ജാക്മായെ ചൈനീസ് സര്‍ക്കാര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു പ്രചരണം. എന്നാല്‍ ഈ കിംവദന്തികള്‍ക്ക് വിരാമമിട്ടാണ് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ എവിടെ നിന്നാണ് അദ്ദേഹം പങ്കെടുത്തതെന്ന് വ്യക്തമല്ല.
