കായംകുളം: അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടം വേണമെന്ന ബന്ധുക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കായംകുളം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. തുടര്‍ നടപടികള്‍ക്കായി കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. നിലവില്‍ മൃതദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കുന്ന കാര്യത്തില്‍ തീരുമാനമാകും.
