‘അടിസ്ഥാന താങ്ങുവില ഇല്ലാതായാല്‍ രാഷ്ട്രീയം വിടും’; ഹരിയാന മുഖ്യമന്ത്രി

India

ന്യൂഡല്‍ഹി: കര്‍ഷകരുടെ വിളകള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന താങ്ങുവില ആരെങ്കിലും എടുത്തുകളയാന്‍ ശ്രമിച്ചാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍.
ഹരിയാനയിലെ നര്‍നോളില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’അടിസ്ഥാന താങ്ങുവില അവിടെയുണ്ടാകും. ആരെങ്കിലും അവ കളയാന്‍ ശ്രമിച്ചാല്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ രാഷ്ട്രീയം അവസാനിപ്പിക്കും. അടിസ്ഥാന താങ്ങുവില ആരും അവസാനിപ്പിക്കാന്‍ പോകുന്നില്ല. എം.എസ്.പി നേരത്തേ അവിടെയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഭാവിയിലും ഇവിടെതന്നെയുണ്ടാകും’ ഖട്ടാര്‍ പറഞ്ഞു.കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി ഖട്ടാര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
‘കര്‍ഷക പ്രതിഷേധം അവസനിപ്പിക്കാനുള്ള പ്രധാനമാര്‍ഗം ചര്‍ച്ചയാണ്. ഈ പ്രശ്നം ഉടന്‍ പരിഹരിക്കും. കാര്‍ഷിക നിയമത്തിലെ എല്ലാ ഭാഗങ്ങളെക്കുറിച്ചും കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം തയാറാണ്’ ഖട്ടാര്‍ ശനിയാഴ്ച എ.എന്‍.ഐയോട് പറഞ്ഞിരുന്നു.അതേസമയം മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് പ്രക്ഷോഭത്തില്‍ കൂടുതലായി അണിനിരന്നത്.
കേന്ദ്രസര്‍ക്കാറിനെതിരായ സമരം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി കര്‍ഷകര്‍ റിലേ നിരാഹാരം പ്രഖ്യാപിച്ചു.
ഇന്നുമുതല്‍ 11 മണിക്കൂര്‍ നിരഹാരമിരിക്കും. ഓരോ 24 മണിക്കൂറും നേതാക്കള്‍ മാറി സമരം തുടരുംഡിസംബര്‍ 27ന് പ്രധാനമന്ത്രിയുടെ അടുത്ത ‘മന്‍ കീ ബാത്തി’നിടെ എല്ലാവരും പാത്രം കൊട്ടി ശബ്ദമുണ്ടാക്കണമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ജഗ്ജീത് സിങ് ധല്ലേവാല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *