മാനസിക സംഘര്‍ഷം വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം കൂട്ടുന്നു: ഋഷിരാജ് സിംഗ്

rishiraj-singh- കൊച്ചി: പഠനമേഖലയില്‍ നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളാണു വിദ്യാര്‍ഥികളെ ലഹരിക്ക് അടിമകളാക്കുന്നതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കേരള ആര്‍ത്രൈറ്റിസ് ആന്‍ഡ് റുമാറ്റിസം സൊസൈറ്റിയുടെയും ഡോ. ഷേണായീസ് കെയറിന്റെയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ ...

സൗദി അറേബ്യക്ക് താക്കീതുമായി ട്രംപ്

മസ്‌ക്കറ്റ്: മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയെ സൗദി അറേബ്യയാണ് കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും രംഗത്തെത്തി. ...

വിഷന്‍ 2030 യാഥാര്‍ത്ഥ്യമാക്കാന്‍ സൗദിയില്‍ ആരംഭിക്കുന്നത് പുതിയ 700 പദ്ധതികള്‍

സൗദിയില്‍ അടുത്ത മാസങ്ങളില്‍ പുതിയ 700 പദ്ധതികള്‍ ആരംഭിക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 വരെ നീളുന്ന പദ്ധതികള്‍ ആരംഭിക്കുന്നതോടെ തൊഴില്‍ മേഖലയില്‍ ഉണര്‍വുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന എക്‌സിബിഷനില്‍ പുതിയ ...

ശബരിമല: നിയമ നിര്‍മാണമില്ല; കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി എന്താണോ അത് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ലെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിന് ശേഷം ...

ജിഎസ്ടിയില്‍ കേരളത്തിനായി ദുരിതാശ്വാസ സെസ്: സമവായശ്രമം

ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ജിഎസ്ടിയില്‍ ദുരിതാശ്വാസ സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുമായി സമവായമുണ്ടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഉപസമിതി യോഗത്തില്‍ തീരുമാനം. അതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ തീരുമാനിച്ചതായി ജിഎസ്ടി ...

18 നഗരങ്ങള്‍ക്കു പുതിയ പേരു നിര്‍ദേശിച്ച് ജസ്റ്റീസ് കട്ജു

ന്യൂഡല്‍ഹി: അലാഹാബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റാനുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യുപിയിലെ 18 നഗരങ്ങള്‍ക്കു പുതിയ പേര് നിര്‍ദേശിച്ച് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ട്വിറ്ററിലൂടെയായിരുന്നു ജസ്റ്റീസ് കട്ജുവിന്റെ പ്രതികരണം, ...

ദിലീപിന് തൊഴില്‍ നിഷേധിക്കണമെന്നാണോ ഡബ്ല്യു.സി.സി പറയുന്നത്: സിദ്ധിഖ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെടുന്നതെന്ന് താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറിയും നടനുമായ സിദ്ധിഖ് പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ ദിലീപിനെതിരെ നടപടി എടുക്കാനാകില്ലെന്നും ...

കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ക്ക് അടിയറ വച്ചെന്ന് പുരാവസ്തു വകുപ്പ്

ന്യൂഡല്‍ഹി: കോഹിന്നൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്നും അത് ഇഷ്ടാനുസരണം ഇന്ത്യ അടിയറ വച്ചതാണെന്നും കേന്ദ്ര പുരാവസ്തു വകുപ്പ് (എ.എസ്.ഐ). വിവരാവകാശ പ്രവര്‍ത്തകനായ രോഹിത് സഭര്‍വാള്‍ വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് പുരാവസ്തു വകുപ്പ് ...

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി റുസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍,ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഇതോടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തി വന്ന മിന്നല്‍ സമരം അവസാനിപ്പിച്ചു.കോഴിക്കോട് ...

തടവുകാരുടെ ഭക്ഷണത്തുക വര്‍ധിപ്പിച്ചു

16_08_2017-prisoner കോഴിക്കോട്: തടവുകാര്‍ക്ക് കോടതിയിലേക്കും തിരിച്ചുമുള്ള യാത്രാവേളയില്‍ ഭക്ഷണത്തിനുള്ള തുക ആഭ്യന്തരവകുപ്പ് വര്‍ധിപ്പിച്ചു. പ്രതിദിനം ഒരു തടവുകാരന് 100 രൂപയായിരുന്നത് 150 രൂപ ആക്കി. 2015ലാണ് 100 രൂപയാക്കിയിരുന്നത്. പ്രാതല്‍40, ഉച്ചഭക്ഷണം70, അത്താഴം 40 എന്നിങ്ങനെയാണ് ...

തബല മാന്ത്രികന്‍ ലച്ചു മഹാരാജിന് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം

ന്യൂഡല്‍ഹി : തബലയില്‍ വിരലുകളാല്‍ വിസ്മയം തീര്‍ക്കുന്ന ലച്ചു മഹാരാജിന് ഗൂഗ്‌ളിന്റെ ആദരം. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 16 നാണ് സാജിദ് ശൈഖ് എന്ന കലാകാരന്‍ തബല വായിക്കുന്ന ലച്ചു മഹാരാജിനെ ഡൂഡിലില്‍ വരച്ചത്. ...

കോഴിക്കോട്-മാനന്തവാടി-മൈസൂരു റോഡ് ദേശീയപാതയാക്കണമെന്ന്

മാനന്തവാടി: മലബാറിനെയും കര്‍ണാടകയെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന കോഴിക്കോട് കുറ്റ്യാടി പക്രംതളം കല്ലോടിമാനന്തവാടി ഗോണിക്കുപ്പ മൈസൂരു റോഡ് ദേശീയപാതയാക്കി വികസിപ്പിക്കണമെന്ന് പഴശി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനും ...

ദക്ഷിണേന്ത്യ സന്ദര്‍ശിക്കുന്നതിനേക്കാള്‍ സൗകര്യം പാകിസ്താനില്‍ പോവുന്നതാണെന്ന് സിദ്ദു

ദക്ഷിണേന്ത്യയില്‍ പോകുന്നതിനേക്കാള്‍ സൗകര്യം പാകിസ്താന്‍ സന്ദര്‍ശിക്കുന്നതാണെന്ന് പഞ്ചാബിലെ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. രണ്ട് മാസം മുന്‍പ് പാക് സന്ദര്‍ശനത്തിനിടെ പട്ടാള മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ ആലിംഗനം ...

മോഹന്‍ലാലിനെ വിമര്‍ശിച്ച് വനിതാകമ്മീഷന്‍

lal josephine തിരുവനന്തപുരം: താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അമ്മയുടെ നിലപാടിനെ അതിശക്തമായി വിമര്‍ശിച്ച് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ പ്രതികരണം നേതൃത്വത്തിലേക്ക് ...

രേവതിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങി

revathi കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായെന്ന ഡബ്ല്യുസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജിയാസ് ...
Inline